ജില്ലാ വാർത്ത

റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടത്തിനടുത്ത് മധ്യവയ്കന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടത്തിനടുത്ത് മധ്യവയ്കന്റെ മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.  ഇന്ന് രാവിലെ നടപ്പാതയോട് ചേർന്നുള്ള മതിലുള്ളിൽ റെയിൽവേയുടെ സ്ഥലത്തെ ചെറിയ കാനയോട് ചേർന്ന് തലകുത്തി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.

നെറ്റയിലും തലയിലും മുറിവുകളുണ്ട്. ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. അടുത്ത് നിന്ന് ഇയാളുടെതെന്ന് കരുതുന്ന ബാഗ് കണ്ടെടുത്തിട്ടുണ്ട്.  ഏകദേശം അമ്പത്  വയസിലേറെ പ്രായം  തോന്നിക്കും. വെസ്റ്റ്  പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Leave A Comment