ജില്ലാ വാർത്ത

പള്‍സര്‍ സുനിക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണം,ഒന്നില്‍കൂടതല്‍ സിം ഉപയോഗിക്കരുത്, ഫോണ്‍ വിവരം കോടതിക്ക് കൈമാറണം,എറണാകുളം ജില്ല വിടരുത് ,മാധ്യമങ്ങളോട് സംസാരിക്കരുത്, മറ്റ് പ്രതികളെ ബന്ധപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നൊക്കെയാണ് വിലക്ക്.

എറണാകുളം പ്രിന്‍സിപ്പല്‍സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവുമാണ് വ്യവസ്ഥ.

Leave A Comment