വാൽപ്പാറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണന്ത്യം
വാൽപ്പാറ: രോഗിയുമായ പോകുകയായിരുന്ന ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണന്ത്യം ഒരാൾക്ക് സാരമായി പരിക്കെറ്റു.
കോയമ്പത്തൂരിൽ നിന്ന് വാൽപ്പാറ സന്ദർശിക്കാനെത്തിയ കോളേജ് വിദ്യാർത്ഥികളുടെ ഇരു ചക്ര വാഹനമാണ് രോഗിയുമായി പോയിരുന്ന സ്വകാര്യ ആംബുലൻസുമായി കൂട്ടിയിടിച്ചത്
അപകടത്തിൽ കോയമ്പത്തൂർ വട്ടമല പാളയം രാമകൃഷ്ണ കോളേജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ശ്രീകാന്ത് എന്ന 20വയസുകാരനാണ് മരണപെട്ടത് സുഹൃത് റോഷനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോയമ്പത്തൂരിൽ നിന്നും ആറ് പേരടങ്ങിയ വിദ്യാർത്ഥി സംഘം മൂന്ന് ബൈക്കുകളിലായി ഷോളയാർ ഡാം കാണുന്നതിനായി എത്തിയതായിരുന്നു
ഇതിൽ ശ്രീകാന്തും റോഷനും സഞ്ചരിച്ചിരുന്ന വാഹനം കരുമ്പലം ഭാഗത്ത് വെച്ച് ഉരുളിക്കൽ ജനറൽ ആശുപത്രിയിൽ നിന്ന് പച്ചമല എസ്റ്റേറ്റിലേക്ക് രോഗിയുമായി പോകുകയായിരുന്ന ടാറ്റാ കോഫിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അമിതവേഗതയിൽ വന്ന ഇരുചക്രവാഹനം ആംബുലൻസിൽ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവം നടന്ന ഉടനെ നാട്ടുകാർ സ്വകാര്യ വാഹനത്തിൽ ഇവരെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീകാന്ത് മരണപെടുകയായിരുന്നു.
റോഷനെ തുടർചികിത്സയ്ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചു.
Leave A Comment