ജില്ലാ വാർത്ത

വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ നാല് വയസുകാരി മരിച്ചു

വാൽപ്പാറ: വാൽപ്പാറയിലെ ഉഴമല മറ്റം എസ്റ്റേറ്റ് തേയില തോട്ടത്തിലെ ജീവനക്കാരായ ജാർഖണ്ഡ് സ്വദേശി അനുൽ അൻസാരിയുടെയും നാസിരൻ ഖാട്ടുവിൻ്റെയും മകളായ നാലു വയസ്സുകാരി അപ്സർ കാത്തൂർ ആണ് പുലിയുടെ ആക്രമണത്തിൽ മരിച്ചത്. 

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയതായിരുന്നു സംഭവം 

വീടിന് മുൻപിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പുലി വലിച്ചിഴച്ച് തേയില തോട്ടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശബ്ദം കേട്ട് ആളുകൾ എത്തി തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു.

Leave A Comment