ജില്ലാ വാർത്ത

മുരിങ്ങൂർ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി

ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ  റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി. അതിൽ ഒരു സ്ത്രീ മരിക്കുകയും ഒരു സ്ത്രീക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയ കാഞ്ഞങ്ങാട് സ്വദേശിയാണ് മരിച്ചത്.

വടക്കൻ പറവൂർ വടക്കും പാടൻ  തോമസിന്റെ ഭാര്യ ഉഷക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഏകദേശം അരമണിക്കൂറോളം റെയിൽവേ ട്രാക്കിൽ പരിക്കേറ്റ് കിടന്നതിനു ശേഷം പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നുപേർ ഒരേസമയം ട്രെയിൻ മുറിച്ച് കടക്കുന്നതിനിടയിൽ എറണാകുളം ഭാഗത്ത് നിന്ന് വന്ന ട്രെയിനാണ് ഇതുവരെയും ഇടിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

Leave A Comment