ചെന്ത്രാപ്പിന്നിയിൽ ജോലിക്കിടെ കെ.എസ്.ഇ.ബി ലൈൻമാൻമാർക്ക് കടന്നൽ കുത്തേറ്റു.
ചെന്ത്രാപ്പിന്നി: ജോലിക്കിടെ കെ.എസ്.ഇ.ബി ലൈൻമാൻമാർക്ക് കടന്നൽ കുത്തേറ്റു.കാട്ടൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻമാരായ സുധി (48), സജിമോൻ (44), ഡ്രൈവർ പ്രിത്വിരാജ് (45) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ഇവരെ കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മധുരംപുള്ളി ഭാഗത്ത് വെച്ചാണ് ജോലിക്കിടെ ഇവർക്ക് കടന്നൽ കുത്തേറ്റത്. കഴിഞ്ഞ ദിവസം ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്ത് കടന്നൽ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചിരുന്നു.
Leave A Comment