ജില്ലാ വാർത്ത

പരാതി അന്വേഷിക്കാനെത്തിയ എസ്.ഐ.യെ പ്രതി കടിച്ചു; പരിക്കേറ്റ എസ് ഐ ആശുപത്രിയിൽ ചികിത്സ തേടി

കാസര്‍കോട്: പരാതി അന്വേഷിക്കാനെത്തിയ എസ്.ഐ.യെ പ്രതി കടിച്ച് പരിക്കേല്‍പ്പിച്ചു. വെള്ളരിക്കുണ്ട് എസ്.ഐ. അരുണ്‍ മോഹന് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മാലോത്ത് കാര്യോട്ട് ചാല്‍ കാഞ്ഞിരക്കുണ്ടിലെ രാഘവന്‍ മണിയറ(50)യാണ് പിടിയിലായത്.എസ്.ഐ.യെ ആക്രമിച്ച പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 

മാതാവിനെയും സഹോദരെയും രാഘവന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാനാണ് എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാഞ്ഞിരക്കുണ്ടിലെ ഇയാളുടെ വീട്ടിലെത്തിയത്. എന്തിനാണ് ഇരുവരെയും ഭീഷണിപ്പെടുത്തുന്നതെന്ന് ചോദിച്ചതോടെ രാഘവന്‍ തന്റെ വലതുകൈയില്‍ ആഴത്തില്‍ കടിച്ചുപരിക്കേല്‍പ്പിച്ചെന്നാണ് എസ്.ഐ.യുടെ പരാതിയില്‍ പറയുന്നത്. പിന്നാലെ പ്രതിയെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തിയശേഷം എസ്.ഐ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

ഞായറാഴ്ച വൈകീട്ടാണ്  സംഭവം.

Leave A Comment