ജില്ലാ വാർത്ത

സ്‌റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോണ്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

അങ്കമാലി: സ്‌റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ്) വാഹനാപകടത്തില്‍ മരിച്ചു. എറണാകുളം അങ്കമാലിക്ക് സമീപംവെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് 43കാരനായ സന്തോഷ് മരിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന സ്റ്റേജ് പെര്‍ഫോമറായിരുന്നു സന്തോഷ്.

കമല്‍ ഹാസന്റെ അവ്വൈ ഷണ്‍മുഖി, അപൂര്‍വ സഹോദരങ്ങള്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സ്റ്റേജുകളിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ് സന്തോഷ് ജോണ്‍. വിദേശ രാജ്യങ്ങളില്‍ അടക്കം സ്റ്റേജ് പരിപാടികളിൽ സന്തോഷ് ജോണ്‍ തിളങ്ങി. സന്തോഷും അമ്മ ലീലാമ്മ ജോണും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡാന്‍സ് പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു. പതിറ്റാണ്ടുകളായി കലാരംഗത്തുള്ള കുടുംബമാണ് സന്തോഷിന്റേത്. എറണാകുളം പള്ളിക്കരയാണ് സന്തോഷിന്റെ സ്വദേശം.

Leave A Comment