ജില്ലാ വാർത്ത

ബീഫ് കറി കഴിച്ചു; 84 കാരിക്ക് ദേഹാസ്വാസ്ഥ്യം; ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് ബീഫിലെ എല്ല്

കൊച്ചി: ബീഫ് കഴിച്ചതിന് തുടർന്ന്ദേഹാസ്വാസ്ഥ്യം മൂലം അവശനിലയിലായ 84കാരിയുടെ  ശ്വാസകോശത്തിലേക്കുള്ള ട്യൂബ് പൂർണമായി അടച്ചനിലയിൽ കണ്ടെത്തിയത് ബീഫിലെ എല്ല്. കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിയുടെ ശ്വാസകോശത്തിൽ നിന്നാണ് എല്ല് നീക്കിയത് .മൂന്ന് ദിവസങ്ങൾക്ക് മുൻപ് രാത്രി ഭക്ഷണത്തിന് ഒപ്പം ബീഫ് കഴിച്ചതിന് പിന്നാലെ നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകകയായിരുന്നു.

അമൃത ആശുപത്രിയിലെ ഇന്‍റർവെൻഷണൽ പൾമണോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച വയോധികയുടെ ശ്വാസകോശത്തിൽ നിന്ന് 2 സെന്‍റി മീറ്ററോളം നീളമുള്ള ബീഫിന്‍റെ എല്ലാണ് നീക്കിയത്.

വയോധികയുടെ വലത് ശ്വാസകോശത്തിലേക്കുള്ള ട്യൂബ് പൂർണമായി അടച്ച നിലയിലായിരുന്നു ബീഫിന്‍റെ എല്ലുണ്ടായിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസമെടുത്തപ്പോളാവാം കറിയിലെ എല്ല് ശ്വാസകോശത്തിലേക്ക് എത്തിയത് എന്നാണ് കരുതുന്നത്.

റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെയാണ് എല്ലിന്റെ കഷ്ണം നീക്കിയത്. ചികിത്സ പൂർത്തിയാക്കി 84കാരി ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു.

Leave A Comment