ജില്ലാ വാർത്ത

പ്രണയ നൈരാശ്യം; യുവതിയുടെ വീട്ടിലെത്തി യുവാവ് ജീവനൊടുക്കി

തൃശൂർ: യുവതി പ്രണയത്തിൽ നിന്നും പിന്മാറിയതിൽ 23 കാരൻ ജീവനൊടുക്കി. യുവതിയുടെ വീട്ടിലെത്തി സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കണ്ണാറ സ്വദേശി അർജുൻ ലാൽ ആണ് മരിച്ചത്'. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഇന്നലെ രാത്രി 11 മണിയോടെയാണ് യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടിൽ ഇയാൾ എത്തിയത്. 'തുടർന്ന് ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു. ഇതിനുശേഷമാണ് സിറ്റൗട്ടിൽ വച്ച് ഇയാൾ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. 

യുവതിയുമായി ഒരു വർഷത്തിലേറെ ബന്ധമില്ലാത്ത അവസ്ഥയായിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയും മുഴക്കിയിരുന്നതായി പറയുന്നു. ഇന്നലെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെ ഇയാൾഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് തൃശൂർക്ക് പോരുകയായിരുന്നു. വഴിയിൽ പെട്രോൾ വാങ്ങിയ ശേഷമാണ് ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്. പൊള്ളലേറ്റ സ്ഥിതിയിൽ ഇയാളെ കണ്ട് വീട്ടുകാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തി ആശുപത്രിയിലാക്കി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരിച്ചത്.

Leave A Comment