സംസ്ഥാനത്തെ മികച്ച ഹോമിയോ ഡിസ്പെൻസറിക്കുള്ള പുരസ്കാരം കൊരട്ടി ഗ്രാമ പഞ്ചായത്തിന്
കൊരട്ടി: സംസ്ഥാനത്തെ ഏറ്റവും മികച്ച ഹോമിയോ ഡിസ്പെൻസറിക്കുള്ള ആയുഷ് കേരള പുരസ്കാരം കൊരട്ടി ഗ്രാമ പഞ്ചായത്തിന്. ആയുഷ് കേരള ഹോമിയോ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
പാലക്കാട് വച്ച് നടന്ന ചടങ്ങിൽ പാലക്കാട് എം.പി. വി കെ. ശ്രീകണ്ഢനിൽ നിന്നും കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു, വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, വികസനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ് , ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ ദീപ പിള്ള എന്നിവർ ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡൻ്റ് ഡോ ശ്രീജിത്ത് എസ് ഒ അധ്യക്ഷത വഹിച്ചു.
വാർഷിക പദ്ധതിയിലെ തുകയും, ചെലവഴിക്കലും, മെഡിക്കൽ ക്യാമ്പുകൾ, സ്റ്റാഫുകളുടെ എണ്ണം, ഒ.പി. വിഭാഗത്തിലെ രോഗികളുടെ എണ്ണം, ഡിസ്പെൻസറിയിലെ വിവിധ കമ്മിറ്റികളുടെ ചേരലും, പങ്കാളിത്തവും എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചത്. മികച്ച അടിസ്ഥാന സൗകര്യം ഉള്ള ഹോമിയോ ഡിസ്പൻസറിക്കുള്ള പുരസ്കാരം കണ്ണൂർ ജില്ലയിലെ പിണറായി പഞ്ചായത്ത് കരസ്ഥമാക്കി. മറ്റ് പഞ്ചായത്തുകളിൽ നിന്ന് വിത്യസ്തമായി 9 ലക്ഷം രൂപയാണ് മരുന്നിനും, സ്റ്റാഫിനും ആയി പഞ്ചായത്ത് ഒരോ വർഷവും നീക്കിവച്ചിട്ടുള്ളത്.
ഒരു ദിവസം ശരാശരി 150 തിൽ അധികം രോഗികൾ ആണ് കൊരട്ടി പഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിയിൽ ചികിത്സ തേടി വരുന്നത്. ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സ, ത്വാക്ക് രോഗങ്ങൾക്കും, ഗർഭദാരണ പ്രശ്നങ്ങൾക്കുള്ള നൂതന ചികിത്സകൾ കൊരട്ടിയിലെ ഡിസ്പൻ സറിയിൽ ലഭ്യമാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ചികിത്സ തേടി നിരവധി രോഗികൾ കൊരട്ടിയിൽ എത്തുന്നുണ്ട്. അലോപ്പതി മേഖലയിൽ സംസ്ഥാന സർക്കാരിൻ്റെ കഴിഞ്ഞ വർഷത്തെ ജില്ലയിലെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനുള്ള പുരസ്കാരം കൊരട്ടി പഞ്ചായത്തിൻ്റെ നാലുകെട്ട് പ്രാഥമിക ആരോഗ്യകേന്ദ്രം നേടിയിരുന്നു.
Leave A Comment