ജിമ്മിൽ വ്യായാമത്തിനിടെ കുഴഞ്ഞുവീണു 57കാരൻ മരിച്ചു
മണ്ണാർക്കാട്: ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ കുമരംപുത്തൂർ വട്ടമ്പലം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. വട്ടമ്പലം കടമ്പോട്ടു പാടത്ത് സന്തോഷ്കുമാർ (57) ആണ് മരിച്ചത്. രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തിലാണു സംഭവം.വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറഞ്ഞു. വാഹന ഇൻഷുറൻസ് കൺസൽട്ടന്റാണ്.
Leave A Comment