കൊടുങ്ങല്ലൂർ സ്വദേശി പാലക്കാട് നെൻമാറയിൽ കുളത്തിൽ മുങ്ങി മരിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് പാലക്കാട് നെൻമാറയിൽ കുളത്തിൽ മുങ്ങി മരിച്ചു. അഴീക്കോട് കൊട്ടിക്കൽ കാണിച്ചായി മോഹനൻ മകൻ കണ്ണൻ ആണ് മരിച്ചത്.
ഞായറാഴ്ച്ചയായിരുന്നു അപകടം. കെട്ടിട നിർമ്മാണ തൊഴിലാളിയായ കണ്ണൻ നെൻമാറയിൽ ജോലിക്ക് പോയതായിരുന്നു. ഒഴിവ് ദിവസം സുഹൃത്തുക്കളോടൊപ്പം കുളത്തിൽ നീന്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
Leave A Comment