ജില്ലാ വാർത്ത

പുളി പറിക്കാന്‍ കയറി; മരകൊമ്പൊടിഞ്ഞ് കിണറ്റില്‍ വീണു; നാലാംക്ലാസുകാരന്‍ മരിച്ചു

കോഴിക്കോട്: ചെക്യാട് മാമുണ്ടേരിയില്‍ വിദ്യാര്‍ഥി കിണറ്റില്‍ വീണു മരിച്ചു. 10 വയസ്സുകാരന്‍ മുനവ്വറലിയാണ് മരിച്ചത്. ചെക്യാട് സൗത്ത് എം.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ബുധനാഴ്ച രാവില എട്ടരയോടെയാണ് സംഭവം. മാമുണ്ടേരിയിലെ മഹനുദ്ദീന്‍ ഉലും മദ്രസയോട് ചേര്‍ന്നുള്ള പറമ്പിലെ കിണറില്‍ വീണാണ് മരണം സംഭവിച്ചത്. 

പുളി പറിക്കാനായി കയറിയ കുട്ടി മരത്തിന്‍റെ കൊമ്പൊടിഞ്ഞ് കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാമുണ്ടേരി നെല്ലിയുള്ളതില്‍ ഹമീദിന്റെ മകനാണ് മരിച്ച മുനവ്വറലി.

Leave A Comment