ജില്ലാ വാർത്ത

നടൻ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. 

ഷൈനിന്റെ പിതാവ് സി പി ചാക്കോ അപകടത്തിൽ മരിച്ചു.

രാവിലെ ഏഴു മണിയോടെ തമിഴ്‌നാട്ടിലെ ധർമപുരിക്ക് അടുത്ത് പാൽകോട്ട് എന്ന സ്‌ഥലത്തായിരുന്നു അപകടം. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്.
ഷെനിൻ്റെ രണ്ട് കൈകളും ഒടിഞ്ഞു.

ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നു.

കൊച്ചിയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു കുടുംബം. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷെനിൻ്റെ പിതാവ് മരിച്ചു. 

പരുക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave A Comment