മക്കൾക്ക് യൂണിഫോം വാങ്ങി വീട്ടിലേക്ക് മടങ്ങവേ സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: മക്കൾക്ക് യൂണിഫോം വാങ്ങി വീട്ടിലേക്ക് മടങ്ങവേ സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. വർക്കല പാളയകുന്ന് പുത്തൻവീട്ടിൽ ഷെർലി (50) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്കാണ് അപകടം.യൂണിഫോം വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ റോഡിന്റെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് തെറിപ്പിച്ചത്. കാർ ഡ്രൈവറെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Leave A Comment