കളമശ്ശേരിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് കൊടുങ്ങല്ലൂർ സ്വദേശി മരിച്ചു
കൊടുങ്ങല്ലൂർ: സ്വകാര്യ ബസുകളുടെ മത്സരയോട്ടം, കളമശ്ശേരിയിലുണ്ടായ
അപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു.
സ്വിഗ്ഗി ഡെലിവെറി ബോയ് കൊടുങ്ങല്ലൂർ എറിയാട് പി. എസ്. എൻ. കവല സ്വദേശി കളത്തിപ്പറമ്പിൽ 41 വയസുള്ള അബ്ദുൾ സലീമാണ് മരിച്ചത്.
സൗത്ത് കളമശ്ശേരി മേൽപ്പാലത്തിന് സമീപം ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന സലീമിൻ്റെ മോട്ടോർ ബൈക്കിന് പിറകിൽ സ്വകാര്യ ബസിടിക്കുകയായിരുന്നു. ഈ റോഡിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം പതിവാണെന്ന് പരാതിയുണ്ട്.
Leave A Comment