ജില്ലാ വാർത്ത

റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറിയിറങ്ങി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ബാലുശ്ശേരി: കോഴിക്കോട് സഞ്ചരിച്ചുകൊണ്ടിരിക്കെ റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറി രണ്ട് യുവാക്കൾ മരിച്ചു. ബാലുശ്ശേരി തുരുത്തിയാട് കോളശ്ശേരി മീത്തൽ സജിന്‍ലാല്‍ (31), ബിജീഷ് (34) എന്നിവരാണു മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറിഞ്ഞപ്പോൾ എതിർദിശയില്‍ വന്ന ലോറി ഇരുവരുടെയും ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിൽ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave A Comment