ജില്ലാ വാർത്ത

മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരപീഡനം; കാലില്‍ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു

കൊല്ലം: മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരപീഡനം. കുഞ്ഞിന്റെ കാലില്‍ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു.തേവലക്കരയിൽ ആണ് സംഭവം. ഇയാളെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.പൊള്ളല്‍ ഏറ്റ കുട്ടിയെ സി ഡബ്ലുസിയിലേക്ക് മാറ്റി. കുഞ്ഞിന്റെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. ബുധനാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടി വികൃതി കാണിച്ചതിനാണ് രണ്ടാനച്ഛന്റെ ക്രൂരത.കുട്ടിയുടെ സഹോദരന്‍ ടീച്ചറോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പെട്ടെന്നുണ്ടായ ദേഷ്യത്തിന് പുറത്താണ് അങ്ങനെ ചെയ്തതെന്നാണ് രണ്ടാനച്ഛന്‍ പൊലീസിനോട് പറഞ്ഞത്

Leave A Comment