ജില്ലാ വാർത്ത

മുറിയിലെ അയ കഴുത്തിൽ കുരുങ്ങി, നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊച്ചി: വീട്ടിലെ മുറിയില്‍ അയകെട്ടിയിരുന്ന കയറിന്റെ ഞാന്നുകിടന്നിരുന്ന ഭാഗം കഴുത്തില്‍ കുരുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു.പൂണിത്തുറ ഗാന്ധിസ്‌ക്വയര്‍ കരയത്തറ വിജയകുമാറിന്റെ മകന്‍ വരദാണ് മരിച്ചത്.

കയറിന്റെ ഭാഗവുമായി അനുജനൊപ്പം കുട്ടി കളിച്ചു കൊണ്ടിരിക്കെയാണ് കഴുത്തില്‍ കുരുങ്ങിയതെന്ന് കേസന്വേഷിക്കുന്ന മരട് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടന്‍ മരടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ എന്‍എസ് എസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് വരദ്. 

Leave A Comment