ജില്ലാ വാർത്ത

ഹർത്താൽ പൂര്‍ണ്ണം; കയ്പമംഗലത്തും തളിക്കുളത്തും കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ് , പരിക്ക്

മാള: പോപുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ മാളയില്‍ പൂര്‍ണ്ണം. പോപ്പുലർ ഫ്രണ്ട് മാള ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹർത്താല്‍ അനുകൂലികള്‍ ടൌണില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഡിവിഷൻ പ്രസിഡൻ്റ് ജലീൽ, മാള ഏരിയ സെക്രട്ടറി ടി .എ ഷഫീഖ് എന്നിവർ നേതൃത്വം നൽകി.

ഹർത്താൽ കൊടുങ്ങല്ലൂരിൽ പൂർണ്ണം. എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ചും പ്രവർത്തകരെ അറസ്റ് ചെയ്തു കൊണ്ടുപോയതിലും പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തിയത് . കൊടുങ്ങല്ലൂരിലും തീരദേശ പ്രദേശങ്ങളിലും  പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു .വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി . സ്വകാര്യ ബസുകൾ സർവീസ് നിന്നും വിട്ടു നിന്നു .ഓട്ടോറിക്ഷകളും ടാക്സി കാറുകളും നിരത്തിലിറങ്ങിയില്ല .സ്വകാര്യ വാഹനങ്ങൾ ഓടി .സർക്കാർ ഓഫീസുകളും  പൊതുമേഖലാ സ്ഥാപനങ്ങളും തുറന്നെങ്കിലും ഹാജർ നില നന്നേ കുറഞ്ഞു .വിദ്യാഭ്യാസ സ്ഥാപനങ്ങൾ  തുറന്നു പ്രവത്തിച്ചെങ്കിലും ഹാജർ നില നന്നേ കുറവായിരുന്നു . പ്രശ്ന ബാധ്യത പ്രദേശങ്ങളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.

കയ്പമംഗലത്ത് കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ് നടന്നു. കല്ലേറിൽ ഡ്രെവർ പരിക്ക് പറ്റി.ഹർത്താലിനോടനുബന്ധിച്ച് പ്രശ്നബാധിത പ്രദേശങ്ങളിൽ പോലീസ് പിക്കറ്റിങ്ങ് ഏർപ്പെടുത്തിയിരുന്നു. തളിക്കുളത്ത് 'കെ എസ് ആർ ടി സി ബസ്സിന് നേരെ കല്ലേറ് നടന്നു ഡ്രെവർ ഭാസിക്കും കണ്ടക്ടർ എയ്ഞ്ചലിനുമാണ് പരിക്ക് പറ്റിയത്.വെള്ളിയാഴ്ച രാവിലെ പത്ത് മന്നിയോടെ തളിക്കുളം പുത്തൻതോട് വച്ചായിരുന്നു സംഭവം.ഭാസി ക്ക് ഷോൾണ്ടറിലും തലക്കുമാണ് പരിക്ക് പറ്റിയത്.കണ്ടക്ടർക്ക് ചില്ല് തട്ടിയാണ് പരിക്ക്. ചേർത്തലയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിന് നേരെയാണ് കല്ലേറ് നടന്നത്. ബൈക്കിൽ വന്ന രണ്ടംഗ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി.

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചാലക്കുടിയില്‍ പൂര്‍ണ്ണമായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചു. കെഎസ്ആര്‍ടിസി യുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ മാത്രമാണുണ്ടായത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില ഗണ്യമായി കുറഞ്ഞു. സ്‌കൂള്‍, കോളജുകള്‍ പ്രവര്‍ത്തിച്ചില്ല. അതേസമയം ചാലക്കുടി ഗവ ബോയ്‌സ് സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. സ്‌കൂള്‍ ഓഫീസിന്റേയും പ്രധാനധ്യാപികയുടെ ഓഫീസിന്റേയും ജനല്‍ ചില്ലുകളാണ് തകര്‍ത്തിരിക്കുന്നത്. രാവിലെ സ്‌കൂളിലെത്തിയ അധ്യാപകരാണ് ചില്ലുകള്‍ തകര്‍ന്ന വിവരം അറിയുന്നത്. ചാലക്കുടി പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.

Leave A Comment