ജില്ലാ വാർത്ത

രാഹുൽ ഗാന്ധി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതിന്റെ ത്രില്ലില്‍ വിക്ടറും കുടുംബവും

പുതുക്കാട് : ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതിന്റെ ത്രില്ലിലാണ് പുതുക്കാട് ഗോൾഡൻ സ്പൂൺ ഹോട്ടലുടമ വിക്ടറും കുടുംബവും. അവിചാരിതമായാണ് രാഹുൽ ഗാന്ധിയും സംഘവും ഈ ഹോട്ടലിൽ പ്രാതൽ കഴിക്കാനെത്തിയത്. ചെങ്ങാലൂർ സ്നേഹപുരം സ്വദേശിയായ വിക്ടറിനെ അതിരാവിലെ സുരക്ഷാ ഉദ്യോഗസ്ഥർ വിളിക്കുകയായിരുന്നു.

 രാവിലെ രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കാൻ എത്തുമെന്നും സൗകര്യമൊരുക്കാൻ കഴിയുമോയെന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചോദിച്ചത്.  ഈ സമയം ഹോട്ടൽ തുറക്കുകയൊ ഭക്ഷണം തയ്യാറാവുകയൊ ചെയ്തിരുന്നില്ല.  ഉടൻ വിക്ടറും ഭാര്യ ഷെബിൻ, മക്കളായ ആഷ് ലിൻ, അലൻ എന്നിവരെയും കൂട്ടി ഹോട്ടലിലെത്തി ഭക്ഷണം തയ്യാറാക്കി. പത്തുപേർക്കാണ് ഭക്ഷണം പറഞ്ഞിരുന്നത്. എന്നാൽ നേതാക്കളും എംപിമാരും, എംഎൽഎ മാരുമുപ്പെടെ വലിയൊരു സംഘം തന്നെ ഹോട്ടലിൽ എത്തി. ഭക്ഷണം കഴിച്ചതിനുശേഷം വിക്ടറിന്റെ കുടുംബത്തോടൊപ്പം ഫോട്ടോയെടുക്കുകയും കുശലന്വേഷണവുമായി അരമണിക്കൂർ വിശ്രമിച്ചതിനു ശേഷമാണ് ആമ്പല്ലൂരിലേക്ക് യാത്ര തുടർന്നത്.

Leave A Comment