ജില്ലാ വാർത്ത

കേബിള്‍ ടിവി സംരംഭം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഷകിലന്‍

കൊച്ചി: അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് സംരംഭത്തെ ശക്തിപ്പെടുത്തുന്നതില്‍ കേരളത്തിലെ സിഒഎയുടെ പ്രവര്‍ത്തനങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് ടിസിസിഎല്ലിന്റെയും ന്യൂസ് തമിഴ് 24×7 ചാനലിന്റെയും ചെയര്‍മാനുമായ ഷകിലന്‍. കൊവിഡ് പ്രതിസന്ധിയില്‍ പിടിച്ചുനിന്നത് കേബിള്‍ ടിവി രംഗം മാത്രമാണ്. കേബിള്‍ ടിവി സംരംഭം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേരളവും തമിഴ്‌നാടും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ ലെ മെറിഡിയനിൽ സിഒഎ സംരംഭക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave A Comment