ഗാന്ധിജയന്തി രേഖാചിത്രരചന മത്സരം: അങ്കിത വിമൽകുമാറിന് ഒന്നാം സ്ഥാനം
എറണാകുളം : ഗാന്ധി ജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തിരുവാങ്കുളം മഹാത്മ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഗാന്ധിജിയുടെ രേഖാചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചിത്രകാരനും കാർട്ടൂണിസ്റ്റും ദേശീയ യൂത്ത് ഐക്കൺ അവാർഡ് ജേതാവുമായ അഞ്ജൻ സതീഷ് ഗാന്ധിജിയുടെ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
രേഖാ ചിത്രരചനാ മത്സരത്തിൽ ചിന്മയ വിദ്യാലയത്തിലെ അങ്കിത വിമൽകുമാർ ഒന്നാം സ്ഥാനവും ഉദയംപേരൂർ എസ് എൻ ഡി പി എച്ച് എസ് എസിലെ പി എസ് അഭിഷേക് രണ്ടാം സ്ഥാനവും തിരുവാങ്കുളം ഭവൻസ് മുൻഷിയിലെ അനറ്റ് എൽസ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Leave A Comment