ബാലസംഘം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം
തൃശൂര്‍ : ബാലസംഘം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം. സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ ഉത്ഘാടനം ചെയ്തു. മന്ത്രി ഡോ. ആർ ബിന്ദു, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. നാടിന്റെ ഭാവി തങ്ങളുടെ കൈകളിൽ സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുന്ന കുട്ടികളുടെ സംസ്ഥാന സമ്മേളനത്തിനാണ് തൃശൂരിൽ ഇന്ന് തിരി തെളിഞ്ഞത്. ബാലസംഘം കൂട്ടുകാരുടെ ആറാമത് സംസ്ഥാന സമ്മേളനത്തിന് ബർലിൻ കുഞ്ഞനന്തൻ നഗറിൽ (കാൽഡിയൻ സെന്റർ) സംസ്ഥാന പ്രസിഡന്റ് കെ വി ശിൽപ്പ പതാക ഉയർത്തിയതോടെയാണ് തുടക്കമായത്.
നിരീക്ഷകർ ഉൾപ്പെടെ 14 ജില്ലകളിൽനിന്ന് 481 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ദേശീയ -സംസ്ഥാനതലത്തിൽ അവാർഡ് നേടിയ കുട്ടികളെ സമ്മേളനത്തിൽ അനുമോദിച്ചു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷന്റെ വിയോഗത്തെ തുടർന്ന് പൊതുസമ്മേളനവും അരലക്ഷംപേരുടെ റാലിയും ഒഴിവാക്കിയിരുന്നു.
Leave A Comment