ജില്ലാ വാർത്ത

സീറതുന്നബി അക്കാദമിക് കോൺഫറൻസ് ; പോസ്റ്റർ പ്രകാശനം ചെയ്തു

കൊക്കാല: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ആറാമത് സീറതുന്നബി അക്കാദമിക് കോൺഫറൻസിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി നേതൃത്വം നൽകി. എസ് വൈ എസ് സംസ്ഥാന പ്രവർത്തക സമിതി അംഗം സിറാജുദ്ധീൻ സഖാഫി, എസ് വൈ എസ് ജില്ല പ്രസിഡന്റ് അബ്ദുൽ റസാഖ് അസ്‌ഹരി,  സംഘാടക സമിതി ചെയർമാൻ അബ്ദുൽ വഹാബ് സഅദി ,എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി ഷമീർ എറിയാട് , എസ് വൈ എസ് ജില്ല ഭാരവാഹികളായ അബ്ദുൽ അസിസ് നിസാമി, മാഹിൻ സുഹ്‌രി, ബദറുദ്ധീൻ, എസ് എസ് എഫ് ജില്ല സെക്രട്ടറി അബുതാഹിർ ചേറ്റുവ എന്നിവർ സംബന്ധിച്ചു.
സീറതുന്നബി അക്കാദമിക് കോൺഫറൻസ് 2022 ഒക്ടോബർ 22, 23 തീയതികളിലായി തൃശൂരിൽ നടക്കും.

Leave A Comment