ജില്ലാ വാർത്ത

'ദുരന്തമാണ്, അപവാദപ്രചാരണം വേദനയുണ്ടാക്കുന്നു'; പൂപ്പത്തി അപകടത്തിൽ സാക്ഷിയായ ബാബു

മാള : പൂപ്പത്തിയിൽ അമ്മയും മകളും അപകടത്തിൽ മരിച്ച സംഭവത്തിൽ നടുക്കം മാറാതെ കണ്ണമ്പുഴ ബാബുവും സുഹൃത്തുക്കളും. മകളുടെ നഷ്ടപ്പെട്ടു പോയ ചെരുപ്പെടുക്കാൻ കുളത്തിൽ ഇറങ്ങി മുങ്ങിത്താണ അമ്മയെ കരക്കെത്തിച്ചത് ബാബുവായിരുന്നു.


പൂപ്പത്തിയിൽ കുളത്തിൽ അപകടത്തിൽ പെട്ട അമ്മയെ വലിച്ചു കയറ്റിയത് പ്രദേശവാസിയായ ബാബുവാണ്. മകളുടെ കരച്ചിൽ കേട്ടാണ് ബാബുവും സുഹൃത്തുക്കളും അങ്ങോട്ട് ഓടിയെത്തിയത്. അമ്മ വീണതിന് പിറകെ മകളും അമ്മയെ രക്ഷിക്കാൻ കുളത്തിലിറങ്ങിയെന്ന് മകൾ പറഞ്ഞു. കുളത്തിൽ നിന്ന് ബാബുവിന് അമ്മയെ മാത്രമേ പുറത്തെത്തിക്കാൻ കഴിഞ്ഞുളൂ. പുറത്തെത്തിക്കുമ്പോൾ അനുവിന് ജീവനുണ്ടായിരുന്നതായി ബാബു പറഞ്ഞു. ഉടനെ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും പിന്നീടാണ് അമ്മ അനു മരണമടഞ്ഞത്. മകൾ ആഗ്നയുടെ മൃതദേഹം ഫയർ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

നാടിനെ നടുക്കിയ ദാരുണമായ അപകടമരണം നടന്നിട്ടും സംഭവത്തെ ചിലർ ആത്മഹത്യ ആയി ചിത്രീകരിക്കുന്നത് വേദനാജനമാണെന്ന് ബാബു. ദുരന്തങ്ങളെ വക്രീകരിക്കുകയാണ് ചിലരെന്നും ബാബു മീഡിയ ടൈമിനോട് പറഞ്ഞു.

Leave A Comment