ലഹരി വിമുക്ത കേരളം: ചേന്ദമംഗലം പഞ്ചായത്തിൽ ബാലസഭയുടെ കൂട്ട ഓട്ടം
ചേന്ദമംഗലം: ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി ചേന്ദമംഗലം പഞ്ചായത്തും കുടുംബശ്രീ മിഷനും ബാലസഭയുടെ ആഭിമുഖ്യത്തിൽ കൂട്ട ഓട്ടവും പൊതുസമ്മേളനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ സനൽകുമാർ പ്രതിജ്ഞാ വാചകം ചൊല്ലി. സി.ഡി.എസ്. ചെയർപേഴ്സൺ ഷാലി ആൻറണി, റുഖിയ സിദ്ധിക്, വാർഡ് മെമ്പർമാരായ വി.യു. ശ്രീജിത്, ഷിപ്പി സെബാസ്റ്റ്യൻ, ലീന വിശ്വൻ, ഷൈജ സജീവ്, സിന്ധു മുരളി എന്നിവർ സംസാരിച്ചു.
Leave A Comment