ആഫ്രിക്കൻ പന്നിപനി: ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ജില്ലാ മൃഗസംരക്ഷണ ഓഫീസർ
തൃശൂർ : ചേർപ്പിൽ ആഫ്രിക്കൻ പന്നിപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നികളെ കൈകാര്യം ചെയ്യുന്നതിനോ പന്നിമാംസം ഉപയോഗിക്കുന്നതിനോ ഭയപ്പെടേണ്ടതില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഇത് പന്നികളെ മാത്രം ബാധിക്കുന്ന വൈറസ് രോഗബാധയാണ്.
പന്നികളിൽ അതിവേഗം പടരുന്നതിനാൽ രോഗംബാധിച്ച പന്നികളേയും ഒരു കി.മീ ചുറ്റളവിലുളള മറ്റ് പന്നികളേയും കൊന്നൊടുക്കി ശാസ്ത്രീയമായി നശിപ്പിക്കുക എന്നതാണ് രോഗബാധ നിയന്ത്രിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുളള മാർഗം. മനുഷ്യരേയോ മറ്റ് പക്ഷിമൃഗാദികളേയോ ഈ വൈറസ് ബാധിക്കുകയില്ലെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
Leave A Comment