മന്ത്രി പി രാജീവ് കുറുമശ്ശേരി ഗവ:യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ചു
കുറുമശ്ശേരി : എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവ് പാറക്കടവ് ഗ്രാമപഞ്ചായത്തിലെ കുറുമശ്ശേരി ക്യാമ്പ് സന്ദര്‍ശിച്ചു. അങ്കമാലി എം എൽ എ റോജി എം.ജോണും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാപിൽ 124 കുടുബങ്ങളും 360-ൽ അധികം ആളുകളും താമസിക്കുന്നുണ്ട് , സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ മന്ത്രി ക്യാപിൽ രാത്രി ഭക്ഷണം വിളമ്പി കൊടുത്തതിന് ശേഷം , പാചകപുര സന്ദർശിച്ച് ക്യാപിലെ ഭക്ഷണം പാചകം ചെയ്യുന്ന ക്യാപ് വാസികളായവരോട് കുശലം പറയുകയും ചെയ്തതിന് ശേഷമാണ് പോയത്. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സി ജയദേവൻ, വൈസ് പ്രസിഡൻറ് ഡെയ്സി ടോമി, വാർഡ് മെംബർമാരായ ജിഷ ശ്യാം, അഡ്വ: കെ വൈ ടോമി, പി പി.ജോയ്, ആശാ ദിനേശൻ, പാറക്കടവ് പഞ്ചായത്ത് സെക്രട്ടറി നൈറ്റോ , അങ്കമാലി ഏരിയാ സെക്രട്ടറി : അഡ്വ: കെ.കെ ഷിബു വിവിധ കക്ഷിരാഷ്ട്രീയ നേതാക്കള്‍, പ്രവർത്തകർ എന്നിവരും സന്നിഹിതരായിരുന്നു.
Leave A Comment