ചേന്ദമംഗലം സഹ. ബാങ്ക് ഖാദി-കൈത്തറി വിപണനമേള തുടങ്ങി
പറവൂർ : ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് ഓണാഘോഷത്തിന്റെ ഭാഗമായി ഖാദി, കൈത്തറി വിപണനമേള തുടങ്ങി. ഇതിന്റെ ഉദ്ഘാടനം ശ്രീജിത്ത് മനോഹറിന് ആദ്യ കൂപ്പൺ നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. റാഫേൽ, ഉണ്ണികൃഷ്ണൻ, ഭരതൻ, വിലാസിനി, ത്രേസ്യാമ്മ, സെക്രട്ടറി ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ബാങ്കിന്റെ പ്രിയദർശിനി ഓഡിറ്റോറിയത്തിലാണ് മേള. ബാങ്കിൽ 1000 രൂപ അടയ്ക്കുന്ന സഹകാരികൾക്ക് 2000 രൂപയുടെ കൂപ്പൺ ലഭിക്കും. ഈ തുകയ്ക്കുള്ള ഖാദി-കൈത്തറി വസ്ത്രങ്ങൾ വാങ്ങാവുന്നതാണെന്ന് പ്രസിഡന്റ് കെ. ശിവശങ്കരൻ പറഞ്ഞു.
Leave A Comment