ജില്ലാ വാർത്ത

കൊച്ചിയിൽ വീണ്ടും കൊലപാതകം, പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ മൃതദേഹം, ദിവസങ്ങളോളം പഴക്കം

എറണാകുളം : കൊച്ചിയിൽ വീണ്ടും കൊലപാതകം. സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ഗിരിനഗറിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് പരിശോധന നടത്തുന്നു.

ഇന്ന് വൈകീട്ടോടെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തരേന്ത്യക്കാരായ ദമ്പതികളാണ് ഇവിടെ താമസിച്ചിരുന്നത്. ഭര്‍ത്താവിനെ കാണാനില്ല. ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ആഴ്ചകള്‍ക്ക് മുന്‍പ് കലൂരില്‍ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊന്നതാണ് ഇതിന് മുന്‍പത്തെ സംഭവം. സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് പള്ളുരുത്തി സ്വദേശി രാജേഷിനെയാണ് കൊലപ്പെടുത്തിയത്.

Leave A Comment