ജില്ലാ വാർത്ത

തൃശൂരിൽ ആട്ടിൻ കൂട് പൊളിച്ച് തെരുവുനായ്ക്കളുടെ ആക്രമണം

തൃശൂർ: ചാവക്കാട്ട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. ബ്ലാങ്ങാട് ബീച്ചിനു സമീപത്തെ വീട്ടിലുള്ള ആട്ടിൻ കൂട് പൊളിച്ച് ഏഴ് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. തെരുവുനായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു.

 ആടുകളുടെ കരച്ചിൽ കേട്ട കുടുംബം പുറത്തിറങ്ങി നോക്കുമ്പോഴാണ് സംഭവം കണ്ടത്. പരീത് സാഹിബ് റോഡിൽ കൊപ്രവീട്ടിൽ ജമീലയുടെ വീട്ടിലെ ഏഴ് ആടുകളെയാണ് തെരുവുനായ്ക്കൾ കൊലപ്പെടുത്തിയത്. കുടുംബത്തിൻ്റെ ഉപജീവന മാർഗമായിരുന്നു ആടുകൾ.

Leave A Comment