എയർപോർട്ട് കവാടത്തിൽ ധർണ നടത്തി
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ബി.ഡബ്ല്യു.എഫ്.എസ്. കമ്പനി ദീർഘകാല കരാർ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിയാൽ കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) എയർപോർട്ട് കവാടത്തിൽ ധർണ നടത്തി.
സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എ.എസ്. സുരേഷ് അധ്യക്ഷനായി. യൂണിയർ ഖജാൻജി സി.എം. തോമസ്, സ്റ്റഡിൻ സണ്ണി, സുനിൽ കുമാർ, ജിതേഷ്, അനൂപ് തുടങ്ങിയവർ സംസാരിച്ചു. പ്രശ്നം 31-നകം പരിഹരിച്ചില്ലെങ്കിൽ പണിമുടക്കടക്കമുള്ള ശക്തമായ സമരത്തിന് യൂണിയൻ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Leave A Comment