ചാലക്കുടി പോക്സോ കോടതി ഉദ്ഘാടനം നാളെ
ചാലക്കുടി : ചാലക്കുടിയിൽ ജില്ലാ കോടതിയുടെ നിലവാരത്തിലുള്ള പുതിയ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ (പോക്സോ) ഉദ്ഘാടനം നാളെ (ഡിസംബർ 1). ആനമല ജംഗ്ഷനിൽ നോർത്ത് ബസ് സ്റ്റാന്റിന് സമീപം ട്രാംവേ സ്ക്വയറിലാണ് പോക്സോ കോടതി പ്രവർത്തിക്കുക. രാവിലെ 9.30ന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. തുടർന്ന് 11 മണിക്ക് ആദ്യ സിറ്റിംഗും നടക്കും.
ഡോണി തോമസ് വർഗീസ് ആണ് ചാലക്കുടി പോക്സോ കോടതി ജഡ്ജി. തൃശുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിനോ ഫ്രാൻസിസ് സേവ്യർ, ചാലക്കുടി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എംഡി ഷാജു, ചാലക്കുടി മുൻസിഫ് മജിസ്ട്രേറ്റ് എംടി തരിയച്ചൻ, മജിസ്ട്രേറ്റ് എംഎസ് ഷൈനി, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.സുനിൽ ജോസ് മാളക്കാരൻ, അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
Leave A Comment