കയ്പമംഗലത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
കയ്പ്പമംഗലം :കയ്പമംഗലത്ത് കാറും ലോറിയും കൂട്ടിയിച്ച് ഒരാൾ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന കുന്നംകുളം എരുമപ്പെട്ടി സ്വദേശി സുരേന്ദ്രൻ(67) ആണ് മരിച്ചത്. കുന്ദംകുളം വേലൂര്‍ സ്വദേശികളായ വിഷ്ണു, പാലരട്ടി സ്വദേശിയായ അഡ്വ. വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം.
മലപ്പുറത്തുനിന്ന് പറവൂരിലേക്ക് മെറ്റല്‍ കയറ്റി പോയ ലോറിയുായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. തിരുവനന്തപുരത്ത് പോയി മടങ്ങുകയായിരുന്നു കാര്‍ യാത്രക്കാര്‍.
Leave A Comment