ജില്ലാ വാർത്ത

കാട്ടാന ഭീതി ഒഴിയാതെ പാലപ്പിള്ളി എലിക്കോട് മേഖല

പാലപ്പിള്ളി: പാലപ്പിള്ളി എലിക്കോട് വീണ്ടും കാട്ടാനശല്യം. അക്കരപാഡിയില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിയുടെ പിന്നിലായി സ്ഥാപിച്ചിട്ടുള്ള ശുചിമുറികളാണ് കാട്ടാന തകര്‍ത്തത്.

ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. കുറച്ച് നാളുകളായി കാട്ടാനശല്യം ഒഴിഞ്ഞ ഇവിടെ വീണ്ടും കാട്ടാനയിറങ്ങിയത് നാട്ടുകാരില്‍ ഭീതിപടര്‍ത്തി. കാലപഴക്കം ചെന്ന ഒറ്റമുറി പാഡികളിലാണ് തൊഴിലാളികൾ താമസിക്കുന്നത്. കാട്ടാന ശല്യം കൂടിയതോടെ തൊഴിലാളികൾ ഭീതിയിലാണ്.

ആനകളെ കാടുകയറ്റാൻ വനപാലകർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിച്ച് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave A Comment