ജില്ലാ വാർത്ത

ചാവക്കാട് മത്സ്യബന്ധനത്തിനിടെ വള്ളംമുങ്ങിയ സംഭവം, കാണാതായ മൂന്നുപേരും രക്ഷപ്പെട്ടു

ഗുരുവായൂര്‍ : ചാവക്കാട് വള്ളംമുങ്ങി കാണാതായ മൂന്നുപേരും രക്ഷപ്പെട്ടു. എടക്കഴിയൂര്‍ സ്വദേശി മന്‍സൂര്‍, കുളച്ചല്‍ സ്വദേശി ചന്ദ്രന്‍, ബാലന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. പൊന്നാനി തീരത്തേക്ക് മന്‍സൂര്‍ നീന്തിയെത്തുകയായിരുന്നു. അതേസമയം കാസർകോട്ട് ബോട്ട് അപകടത്തിൽപ്പെട്ട നാല് മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലിസ് രക്ഷപ്പെടുത്തി.

 മത്സ്യബന്ധനത്തിനിടെ ബോട്ടിന്‍റെ പങ്കായം (സ്റ്റിയറിംഗ് )പൊട്ടി  ബോട്ട് നിയന്ത്രണം വിടുകയായിരുന്നു. കമലാക്ഷിയമ്മ എന്ന ബോട്ടിലെ  തൊഴിലാളികളായ ബാബു, വത്സൻ , രാജൻ, വിജയൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ശക്തമായ കാറ്റും മഴയും മൂലം ബോട്ട് കെട്ടിവലിച്ച് കൊണ്ടുവരുവാൻ കഴിയാത്തതിനാൽ സംഭവസ്ഥലത്ത് തന്നെ നങ്കുരമിട്ടു വെച്ചു. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയവരെ കരയിലെത്തിക്കാനായത്.

Leave A Comment