അപകടശേഷം ഉണർന്ന് അധികാരികൾ; യാത്രികയെ വീഴ്ത്തിയ തോരണം നീക്കി
തൃശൂർ: അയ്യന്തോളിൽ സ്കൂട്ടർ യാത്രികയെ കുരുക്കിവീഴ്ത്തിയ തോരണങ്ങൾ നീക്കം ചെയ്ത് അധികാരികൾ. ചുങ്കം സ്റ്റോപ്പിന് സമീപത്ത് കെട്ടിയിരുന്ന കിസാൻ സഭയുടെ തോരണം അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പോലീസെത്തി നീക്കം ചെയ്തു.
ഇന്ന് രാവിലെയാണ് തോരണം കെട്ടിയ പ്ലാസ്റ്റിക് ചരട് കഴുത്തിൽ കുരുങ്ങി തൃശൂർ കോടതിയിലെ അഭിഭാഷകയും കേച്ചേരി സ്വദേശിയുമായ കുക്കു ദേവകി(48)യ്ക്ക് കഴുത്തിൽ മുറിവേറ്റത്.
ചുങ്കം സ്റ്റോപ്പിന് തൊട്ടുമുൻപായി ഡിവൈഡറിന് മുകളിലൂടെ കെട്ടിയിരുന്ന തോരണമാണ് അപകടമുണ്ടാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കിസാൻ സഭ സമ്മേളനത്തിന്റെ കൊടിതോരണമാണ് അപകടമുണ്ടാക്കിയത്.
തോരണം അഴിച്ചുമാറ്റാത്തതിൽ കളക്ടർക്കും പോലീസിനും അഭിഭാഷക പരാതി നൽകിയിരുന്നു. റോഡരികിലും ഡിവൈഡറുകളിലും കൊടിതോരണങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് നിയമലംഘനം വീണ്ടും അരങ്ങേറുന്നതെന്ന് കുക്കു പറഞ്ഞിരുന്നു.
Leave A Comment