രോഗിയുമായി ആംബുലൻസ് എത്തി, ബാരിക്കേഡ് മാറ്റാതെ കുന്നംകുളം പോലീസ്
തൃശൂർ: രോഗിയുമായി ആംബുലൻസ് എത്തിയിട്ടും സമരക്കാരെ തടയാൻ സ്ഥാപിച്ച ബാരിക്കേഡ് മാറ്റാതെ പോലീസ്. തൃശൂർ കുന്നുംകുളത്താണ് പോലീസ് സമരക്കാരെ തടയാനായി ബാരിക്കേഡ് സ്ഥാപിച്ചത്. ആംബുലന്‍സ് വന്നപ്പോള്‍ മാര്‍ച്ച് തുടങ്ങിയിരുന്നില്ല.
യൂത്ത് കോണ്‍ഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷന് മാര്‍ച്ച് തടയാനാണ് ബാരിക്കേഡ് സ്ഥാപിച്ചത്. പോലീസ് ബാരിക്കേട് മാറ്റാതെ വന്നതോടെ ആംബുലൻസ് മറ്റൊരു വഴിക്ക് ആശുപത്രിയിലേക്ക് പോയി.
Leave A Comment