ജില്ലാ വാർത്ത

കാട്ടാന ആക്രമണത്തിൽ വിദ്യാർഥി മരിച്ചു

തമിഴ്നാട്: വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കോളജ് വിദ്യാർഥി മരിച്ചു പുതുക്കാട് എസ്റ്റേറ്റിലെ മുകേഷാണ് (18) മരിച്ചത് 

സുഹൃത്തിനൊപ്പം ബൈക്കിൽ പുതുക്കാട്ടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു കാട്ടാനയുടെ 
മുന്നിൽപ്പെട്ടത്. 

സുഹൃത്ത് ഓടി രക്ഷപ്പെട്ടെങ്കിലും മുകേഷിനെ തുമ്പിക്കൈ കൊണ്ട് ആന അടിച്ചു വീഴ്ത്തുകയായിരുന്നു. 

വനപാലകരെത്തി മുകേഷിനെ വാൽപ്പാറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Comment