ജില്ലാ വാർത്ത

രാജ്യത്ത് അഴിമതി ദേശാസാൽക്കരിക്കപ്പെട്ടു : ആർ എച്ച് ഐ എ

തൃശൂർ : രാജ്യത്ത് അഴിമതി  ദേശസാൽക്കരിക്കപ്പെട്ടുവെന്ന് റിട്ടയർഡ് ഹെൽത്ത് ഇൻസ്‌പെക്ടർസ് അസോസിയേഷൻ.  രാജ്യത്ത് ഭരണാധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള അധാർമിക ബന്ധങ്ങൾ കൂടി വരുന്നത് ജനാധിപത്യ ചിന്താഗതിക്ക് എതിരാണ് എന്നും റിട്ടയർഡ് ഹെൽത്ത് ഇൻസ്‌പെക്ടർസ് അസോസിയേഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

 തൊട്ടതിനെല്ലാം നികുതി കൂട്ടുന്നതിന് പകരം കാലാനുസൃതമായ രീതിയിൽ പിഴകൾ വർദ്ധിപ്പിക്കുകയും അവ കൃത്യമായി പിരിച്ചെടുക്കുകയും ചെയ്യാൻ സർക്കാരും ഉദ്യോഗസ്ഥമാരും തയ്യാറായാൽ മാത്രം മതി. നികുതി ,പിഴ, പരിശോധ (മുൻകൂട്ടി അറിയിക്കാത്ത) നടത്തി പഴകിയ ഭക്ഷണസാധങ്ങളുo ഭക്ഷണവസ്തുക്കളുടെ ഗുണമേന്മയും ശുചിതവും ഉറപ്പു വരുത്തുവാനും ആരോഗ്യ വിഭാഗത്തെ ശക്തമാക്കുകയും ചെയ്താൽ ഭക്ഷ്യവിഷബാധ  പൂർണ്ണമായും നിയന്ത്രിക്കുവാൻ കഴിയും. മോശമായ ഭക്ഷണo നൽകുന്ന സ്ഥാപനങ്ങൾ കുറഞ്ഞത് ഒരു മാസം പൂട്ടിയിടുക, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർശനമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് റിട്ടയർഡ് ഹെൽത്ത് ഇൻസ്‌പെക്ടർസ് അസോസിയേഷൻ സംസ്ഥാനക്കമ്മറ്റി ആവശ്യപ്പെട്ടു.               

സംസ്ഥാന പ്രസിഡണ്ട് ടി എസ് പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. പ്രേമരാജൻ,  ആൻസി തോമാസ്,  കൃഷ്ണനുണ്ണി പൊയ്യാറ, ജമാലുദ്ദീൻ കൊല്ലം , സുരേഷ് നടുവത്തൂർ, കട്ടാക്കട വേലപ്പൻ നായർ , റാബിയ സലീം ആലപ്പുഴ, പ്രഭാകരൻ വയനാട്, രാമകൃഷ്ണൻ മല്ലനേഴി , ചന്ദ്രിക എന്നിവർ സംസാരിച്ചു.

Leave A Comment