കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; അനില്‍കുമാര്‍ അറസ്റ്റില്‍
കൊച്ചി: കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി അനില്‍കുമാര്‍ പിടിയില്‍. വഞ്ചന, വ്യാജപ്രമാണം ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അനില്‍ കുമാറിനെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.
വേറൊരിടത്ത് ജനിച്ച കുട്ടിക്ക് കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന പരാതിയിലാണ് അനില്‍കുമാറിനെതിരേ പോലീസ് കേസെടുത്തത്. മുനിസിപ്പാലിറ്റി താത്ക്കാലിക ജീവനക്കാരിയാണ് പരാതി നല്‍കിയത്.
ചില രേഖകള്‍ കാണിച്ച് ഒരു ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അനില്‍കുമാര്‍ ജീവനക്കാരിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇവര്‍ നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍ അത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് മുനിസിപ്പാലിറ്റി ജീവനക്കാരി കളമശേരി പോലീസിനെ സമീപിക്കുകയായിരുന്നു.
മെഡിക്കല്‍ കോളജിലെഅഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റായ അനില്‍കുമാറിനെ അന്വേഷണവിധേയമായി നേരത്തേ സസ്പെന്‍റ് ചെയ്തിരുന്നു.
Leave A Comment