ജില്ലാ വാർത്ത

പെരുവനം പൂരം നാളെ

ചേർപ്പ് : പെരുവനം പൂരം വെള്ളിയാഴ്ച ആഘോഷിക്കും. വൈകീട്ട് മുതൽ പിറ്റേന്ന് രാവിലെ വരെ നടക്കുന്ന നടവഴിയിലെ എഴുന്നള്ളിപ്പുകളും മേളവും ക്ഷേത്രത്തിനകത്തെ വിളക്കാചാരവുമാണ് ആകർഷകം. പ്രമുഖരായ പ്രാമാണികർ നയിക്കുന്ന പാണ്ടി, പഞ്ചാരി മേളങ്ങളും പൂരത്തെ പ്രൗഢമാക്കും. ഉച്ചതിരിഞ്ഞ് നാലിന് പെരുവനം നടവഴിയിൽ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയുടെ എഴുന്നള്ളത്താണ് ആദ്യം. അഞ്ചാനകളും പഞ്ചാരിമേളവും അകമ്പടിയാകും.

Leave A Comment