വേതനം വർധിപ്പിച്ചു; നഴ്സ് സമരത്തിൽ നിന്ന് രണ്ട് ആശുപത്രികളെ ഒഴിവാക്കി
തൃശൂർ: ജില്ലയിൽ ചൊവ്വാഴ്ച മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സമരത്തിൽ നിന്ന് രണ്ട് ആശുപത്രികളെ കൂടി ഒഴിവാക്കിയതായി നഴ്സസ് അസോസിയേഷൻ അറിയിച്ചു. 50 ശതമാനം വേതനം വർധിപ്പിച്ച അമല, ജൂബിലി മിഷൻ ആശുപത്രികളിലെ സമരമാണ് പിൻവലിച്ചത്.
നേരത്തെ, ഇടക്കാല ആശ്വാസത്തുക അനുവദിച്ച സണ്‍, മലങ്കര ആശുപത്രികളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
72 മണിക്കൂർ നീളുന്ന പണിമുടക്കിനിടെ ഐസിയു ജോലികളിൽ നിന്നുൾപ്പെടെ വിട്ടുനിൽക്കുമെന്നാണ് നഴ്സുമാരുടെ സംഘടനകൾ അറിയിച്ചിരിക്കുന്നത്.
പ്രതിദിന വേതനം 1,500 രൂപയായി ഉയർത്തുക, 50% ഇടക്കാല ആശ്വാസം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജില്ലാ ലേബർ ഓഫീസറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് നഴ്സുമാർ സമരപ്രഖ്യാപനം നടത്തിയത്.
Leave A Comment