ജില്ലാ വാർത്ത

സ്‌കൂട്ടറില്‍ ഭര്‍ത്താവിന്‍റെ പിന്നില്‍ മറ്റൊരു സ്ത്രീ: റോഡ് കാമറ കാരണം കുടുംബകലഹം

തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് കാമറ പകര്‍ത്തിയ ചിത്രം മൂലം കുടുംബകലഹം. ഭാര്യയുടെ സ്‌കൂട്ടറില്‍ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നത് കാമറയില്‍ പതിഞ്ഞതാണ് പൊല്ലാപ്പായത്.

പിന്നില്‍ ഇരുന്ന സ്ത്രീ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാല്‍ ആര്‍സി ഓണറായ ഭാര്യയുടെ ഫോണിലേയ്ക്ക് ചിത്രമടക്കം പിഴ അടയ്ക്കണമെന്ന സന്ദേശമെത്തി.

ഇത് ചോദ്യം ചെയ്തതോടെ തന്നെയും മൂന്ന് വയസുള്ള കുഞ്ഞിനെയും ഭര്‍ത്താവ് മര്‍ദിച്ചെന്ന് കാട്ടി യുവതി പോലീസ് സ്‌റ്റേഷനിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി

Leave A Comment