കടലാക്രമണത്തിൽ തകർന്ന സീവാൾ റോഡുകളുടെ നിർമാണം വൈകുന്നു
വാടാനപ്പിള്ളി: കടലാക്രമണത്തിൽ തകർന്ന സീവാൾ റോഡുകളുടെ പുനർനിർമാണം വൈകുന്നത് തീരവാസികളെ ദുരിതത്തിലാക്കുന്നു. വാടാനപ്പള്ളി - ഗണേശമംഗലം ബീച്ച് സീവാൾ റോഡ്, പൊക്കാഞ്ചേരി ബീച്ച് സീവാൾ റോഡുകളാണു തകർന്നത്.
റോഡ് തകർന്ന് ഒറ്റപ്പെട്ട നിലയിലാണ്. ഇതാടെ ഇതുവഴി വാഹന ഗതാഗതം നിലച്ചു. തീരദേശത്തെ നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന റോഡുകളാണിത്. കടൽഭിത്തിയും കടന്നുണ്ടായ കടൽക്ഷോഭത്തിലാണ് ഇവ പൂർണമായും തകർന്നത്. ഇരുചക്രവാഹനയാത്രക്കാരും ഏറെ ദുരിതത്തിലാണ്. റോഡുകൾ തകർന്ന ഭാഗത്തു വലിയ കുഴി പ്രത്യക്ഷപ്പെട്ടു.
Leave A Comment