ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു
പാലക്കാട്: മരുസാഗർ എക്സ്പ്രസ് ട്രെയിനിൽവച്ച് യാത്രക്കാരനു കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം. വാക്കുതർക്കത്തെ തുടർന്നു സഹയാത്രികൻ അസീസാണ് കുത്തിയത്. ദേവന്റെ കണ്ണിനോട് ചേർന്നാണ് കുത്തേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ആർപിഎഫ് പിടികൂടി. പ്രതിയുടെ കൈയ്ക്കും പരിക്കേറ്റു.
Leave A Comment