ജില്ലാ വാർത്ത

ഡോ​ക്ട​റെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മം; രോഗി പി​ടി​യി​ൽ

കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡോ​ക്ട​റെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച രോഗി പി​ടി​യി​ല്‍. വ​ട്ട​ക്കു​ന്ന് സ്വ​ദേ​ശി ഡോ​യ​ല്‍ വാ​ള്‍​ഡി​നാ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11നാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​തേ​ടി​യാ​ണ് ഡോ​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ അ​ക്ര​മാ​സ​ക്ത​നാ​കു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഹൗ​സ് സ​ര്‍​ജ​നാ​യ ഡോ. ​ഇ​ര്‍​ഫാ​ന്‍ ഖാ​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഇ​യാ​ള്‍ വ​ള​രെ പ്ര​കോ​പ​ന​പ​ര​മാ​യാ​ണ് സം​സാ​രി​ച്ച​തെ​ന്ന് ഡോ​ക്ട​ര്‍ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു.

ഇ​യാ​ള്‍ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ ഡോ​ക്ട​ര്‍ മ​റ്റു രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഡോ​ക്ട​റെ അ​സ​ഭ്യം വി​ളി​ക്കു​ക​യും അ​ശ്ലീ​ലം പ​റ​യു​ക​യും ചെ​യ്തു. ക​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ഡോ​ക്ട​ര്‍ പ​റ​യു​ന്നു. ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave A Comment