ഡോ. ടി.ഐ. രാധാകൃഷ്ണൻ സ്മൃതി പുരസ്കാരം ജയശ്രീ ശിവരാമന്
തൃശൂർ: ഡോ. ടി.ഐ. രാധാകൃഷ്ണന്റെ 84-ാം ജന്മവാർഷികത്തിന്റെ ഭാഗമായി സായ് നികേതനും ജനകീയ സേവാ സമിതിയും ഏർപ്പെടുത്തിയ സ്മൃതി പുരസ്കാരത്തിന് ജയശ്രീ ശിവരാമൻ അർഹയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാള കുഴൂർ സ്വദേശിനിയായ ജയശ്രീ ശിവരാമൻ നാരായണീയ പ്രഭാഷകയാണ്.
20-ന് ഉച്ചയ്ക്ക് 2.30-ന് പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന ചടങ്ങിൽ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പുരസ്കാരം സമർപ്പിക്കും. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ജയശ്രീയുടെ ബൃഹദ് നാരായണീയ പാരായണം പാറമേക്കാവ് ക്ഷേത്രനടപ്പുരയിൽ നടക്കും. സെക്രട്ടറി കെ. നന്ദകുമാർ, ശ്രീധരൻ തേറമ്പിൽ, രവി കോലഴി, ഇന്ദിരാ ജനാർദനൻ, തങ്കമണി എൻ. തമ്പി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave A Comment